പെരുമ്പാവൂർ: ഗുരു നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള വിജ്ഞാനസദസ് വൈക്കം അച്ചിനകം പിഴായിൽ ദുർഗാദേവി ക്ഷേത്രം ഹാളിൽ സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ നാരായണ ഗുരുകുലം കാര്യദർശി രാജൻ സ്വാമിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഫാ. ജെയ്സൺ കൊളുത്തുവള്ളി ഉദ്ഘാടനം ചെയ്തു. സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. എം.എസ്. സുരേഷ്, പി.കെ. ശിവപ്രസാദ്, അനിരുദ്ധൻ മുട്ടുംപുറം, മോഹൻദാസ് വെച്ചൂർ, പ്രഭാകരൻ തോട്ടകം എന്നിവർ സംസാരിച്ചു.