y

തൃപ്പൂണിത്തുറ: പൂത്തോട്ട കെ.പി.എം ഹൈസ്കൂൾ എൻ.സി.സി കേഡറ്റുകൾ സ്കൂൾ അങ്കണത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. കാർഷിക സംസ്കൃതിയെക്കുറിച്ചുള്ള അറിവ് വളർത്തുക, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ഏകോപിപ്പിച്ച് കാർഷിക വിളകളുടെ സംരക്ഷണം, അദ്ധ്വാനശീലം, സഹകരണ മനോഭാവം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. പയർ, വെണ്ട, തക്കാളി, വഴുതന, മുളക് എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്.