നെടുമ്പാശേരി: കേരള ആയുർവേദ ലിമിറ്റഡ് സംഘടിപ്പിച്ച ശാസ്ത്ര സെമിനാർ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് റിസർച്ച് ഡയറക്ടർ ഡോ. രാം മനോഹർ ഉദ്ഘാടനം ചെയ്തു. കേരള ആയുർവേദ ലിമിറ്റഡ് ജേർണൽ വൈദ്യത്തിന്റെ പ്രകാശനവും നിർവഹിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ. അനിൽകുമാർ അദ്ധ്യക്ഷനായി. കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ എസ്. ഗോപകുമാർ, മികച്ച ഗവേഷകനുള്ള ഐ.എസ്.എസ്.എൻ അന്താരാഷ്ട്ര പുരസ്‌കാര ജേതാവ് ഡോ. സുധികുമാർ എന്നിവരെ ആദരിച്ചു. ഡോക്ടർമാരായ നിമിൻ ശ്രീധർ, ശ്രീവത്സ്, ഷീല കാറളം, ഇക്ബാൽ, രാജ്‌മോഹൻ, ദിനേശ്, രതീഷ്, നീതു സി. മോഹൻ എന്നിവർ സംസാരിച്ചു.