കൊച്ചി: പുതുതലമുറകൾക്കിടയിൽ സ്വാതന്ത്ര്യ ദിനത്തിന്റെ മൂല്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സ്‌പോർട്‌സ് ആൻഡ് മാനേജ്‌മെന്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡന്റ് വീക്കിന് ഇന്ന് രാത്രി 10ന് തുടക്കമാകും. ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളാകും. ഉയരം കുറഞ്ഞ മനുഷ്യരുടെ ആദ്യ ക്ലബ്ബായ ലിറ്റൽ പീപ്പിൾസ് അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. 16ന് മേയ്ഡ് ഇൻ ഇന്ത്യ ദിനമായും 17ന് സ്റ്റഡി ഇൻ ഇന്ത്യ ദിനമായും 18 ഫണ്ടമെന്റൽ ഡ്യൂട്ടീസ് ദിനമായും 19ന് ഐ ക്യാൻ ഇന്ത്യ കാൻ ദിനമായും 20 മൈ ഡ്രീം ഫോർ ഇന്ത്യ ദിനമായുമായും ആഘോഷിക്കും.