അങ്കമാലി: അയൽവാസിയെ ആക്രമിച്ച കേസിൽ എഴുപത്തിയഞ്ചുകാരൻ റിമാൻഡിൽ. അങ്കമാലി പുളിയനം പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലൻ വീട്ടിൽ മത്തായി (75) ആണ് അയൽവാസിയായ വിനീഷിനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായത്. 12ന് വൈകിട്ടാണ് സംഭവം. ഇരുവരും വാക്കേറ്റത്തിലാണ് തുടങ്ങിയത്. തുടർന്നുണ്ടായ ആക്രമണത്തിൽ വിനീഷിന്റെ തലയോട്ടി പൊട്ടി. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഗുരുതര പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. അങ്കമാലി പൊലീസ് ഇൻസ്പെക്ടർ ആർ.വി അരുൺകുമാർ, എസ്.ഐ മാരായ കെ.പ്രദീപ് കുമാർ, എം.എസ് ബിജീഷ്, വിജു, പി.ഒ റെജി, സീനിയർ സി.പി.ഒ മാരായ അജിത തിലകൻ, പി.വി വിജീഷ്, ബിന്ദു രാജ്, എബി സുരേന്ദ്രൻ, ജെയ്ജോ ആന്റണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.