വൈപ്പിൻ: ഞാറക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതികളായിരുന്ന ഞാറക്കൽ പെരുമ്പിള്ളി കാരോളിൽ വിനോദ് (52) ,മകൻ വിജിത്ത് (25) എന്നിവർക്കെതിരെ കാപ്പ നടപടി സ്വീകരിച്ചു. വിനോദിനെ ആറ് മാസത്തേയ്ക്ക് ജില്ലയിൽ നിന്ന് നാട് കടത്തി. വിജിത്തിന് ഒരുവർഷത്തേക്ക് എല്ലാ ഞായറാഴ്ചയിലും മുനമ്പം ഡി.വൈ.എസ്. പി. മുമ്പാകെ ഹാജരായി ഒപ്പിടുന്ന നടപടിയാണ് എടുത്തിട്ടുള്ളത്. ഇവർ കഴിഞ്ഞ മാർച്ചിൽ ഞാറക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.