കൊച്ചി: കൊച്ചിൻ ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഞ്ചരിക്കുന്ന രക്തബാങ്ക് നാളെ രാവിലെ 10ന് മന്ത്രി പി. രാജീവ് ഫ്ളാഗ് ഓഫ് ചെയ്യും. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ് അദ്ധ്യക്ഷനാകും. ആധുനിക രീതിയിൽ നവീകരിച്ച പുതിയ നാറ്റ് ലാബ് കളക്ടർ എൻ.എസ്.കെ. ഉമേഷും ഐ.എം.എ ബ്ലഡ് ബാങ്ക് ഐ.എം.എ ഹൗസ് ചെയർമാൻ ഡോ. വി.പി. കുരിഐപ്പും ഉദ്ഘാടനം ചെയ്യും. പോപ്പുലർ വെഹിക്കിൾസ് പ്രോജക്ട്സ് പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് സോമി.കെ. ചെറുവത്തൂർ, ബി.പി.സി.എൽ ജനറൽ മാനേജർ ജോർജ്ജ് തോമസ്, ഐ.എം.എ ബ്ലഡ് ബാങ്ക് ചെയർമാൻ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, ഡോ. മീനാ ബീവി, ഡോ. രമ, ഡോ.എം. നാരായണൻ തുടങ്ങിയവർ സംസാരിക്കും.