തോപ്പുംപടി: ബി.ഒ.ടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പള്ളുരുത്തി തങ്ങൾ നഗർ കരീംപിള്ളി വീട്ടിൽ റഹീമിന്റെ മകൻ മുഹമ്മദ് സഫ്റാൻ (18) ആണ് മരിച്ചത്. 2 ദിവസം മുൻപാണ് ഇയാൾ കായലിലേക്ക് ചാടിയത്. പാലത്തിന്റെ വടക്കെ ഭാഗത്ത് വള്ളങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് പറഞ്ഞതിനു ശേഷമാണ് കൃത്യം നടത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.