y

പിറവം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ബി.ജെ.പി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപതാകയേന്തി തിരംഗയാത്ര സംഘടിപ്പിച്ചു. ബി.ജെ.പി മദ്ധ്യമേഖല വൈസ് പ്രസിഡന്റ് എം.എൻ. മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ, ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് എൻ.എം.സുരേഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളുമായ എം.ആശിഷ്, പി.കെ. സജോൾ, മഹിളാമോർച്ച ജില്ലാ സെക്രട്ടറി ഷീജ പരമേശ്വരൻ, റോയ് എബ്രഹാം. ടി.കെ. പ്രശാന്ത്. ടി. പ്രതീഷ്, ബിജി ചെലക്കൽ തുടങ്ങിയവർ സംസാരിച്ചു.