
മൂവാറ്റുപുഴ: കിണറ്റിൽ വീണ പശുക്കിടാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പേരമംഗലം മാനയത്ത്മാരിയിൽ ഓനച്ചന്റെ പശുക്കിടാവാണ് വീടിന് സമീപത്തെ കിണറ്റിൽ വീണത്. ഇന്നലെ രാവിലെ 11നാണ് സംഭവം. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് എത്തിയ കല്ലൂർക്കാട് ഫയർഫോഴ്സ് പശുക്കിടാവിനെ രക്ഷപ്പെടുത്തി.