കോലഞ്ചേരി: കാരമോളപ്പീടികയിലെ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നിന്നും പാൽ വാങ്ങി ഇറങ്ങുന്നതിനിടെ അമിത വേഗതയിലെത്തിയ പൊലീസ് ജീപ്പിടിച്ച് കടയിരുപ്പ് സ്പൈസസ് വില്ലയിൽ താമസിക്കുന്ന ഐക്കരചിറ്റൂർ രാജേഷ് കൃഷ്ണ ചന്ദ്രന് (46) ഗുരുതരമായി പരിക്കേറ്റു. രാമമംഗലം പൊലീസിന്റെതാണ് ജീപ്പ്. ഇന്നലെ രാവിലെ 7 മണിയോടെയാണ് അപകടം. ജീപ്പ് അമിതവേഗതയിലെത്തി രാജേഷ് ഓടിച്ച സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജീപ്പ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ രാജേഷിനെ കോലഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീ‌ട് വിദഗ്ദ ചികിത്സയ്ക്ക് ആലുവ രാജഗിരിയിലേയ്ക്കും മാറ്റി.