1

തോപ്പുംപടി: കൂട്ടുകാർക്ക് വീഡിയോ സന്ദേശം നൽകിയ ശേഷം തോപ്പുംപടി ബി.ഒ.ടി പാലത്തിൽ നിന്ന് കായലിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മട്ടാഞ്ചേരി ഗുജറാത്തി കോളേജിലെ ഡിഗ്രി വിദ്യാർത്ഥി പള്ളുരുത്തി അർപ്പണ റോഡിൽ കരീം പള്ളി വീട്ടിൽ റഹീമിന്റെ മകൻ മുഹമ്മദ് സഫ്രാനെയാണ്(18) ഇന്നലെ ഉച്ചയോടെ ബി.ഒ.ടി പാലത്തിന് സമീപത്തെ വള്ളക്കടവിന് സമീപം കണ്ടെത്തിയത്. 11 ന് മൂന്ന് മണിയോടെയാണ് സഫ്രാൻ കായലിൽ ചാടിയത്‌. രണ്ട് ദിവസം തുടർച്ചയായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മാതാവ്: ഷൈജ. സഹോദരങ്ങൾ: സാഹിൽ, റിസ് വാൻ, സുഹാൻ, സമീൽ.