തൃപ്പൂണിത്തുറ: എരൂർ ശ്രീധർമ്മ കല്‌പദ്രുമയോഗം ശ്രീപോട്ടയിൽ ക്ഷേത്രത്തിലെ നവീകരണം പൂർത്തിയാക്കിയ കുഴുവേലി ശ്രീകുഞ്ഞുണ്ണി മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മന്ത്രി പി. രാജീവ് നിർവ്വഹിക്കും. എസ്.ഡി.കെ.വൈ പ്രസിഡന്റ് ടി.വി. രാമചന്ദ്രൻ അദ്ധ്യക്ഷനാകും. സെക്രട്ടറി കെ. ശിവൻകുഞ്ഞ്, കെ. ബാബു എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്‌കുമാർ, ശ്രീലത മധുസുദനൻ, ജി. മോഹനൻ, വി.വി. ഭദ്രൻ, പി.എൻ. രാജീവ്, കെ.കെ. പ്രസാദ്, പി.എസ്. സുനിൽകുമാർ, എം.എം. സദീപ് എന്നിവർ സംസാരിക്കും.