മരട്: മരട്, നെട്ടൂർ മേഖലയിലെ വിവിധ വാർഡുകളിൽ ഒരാഴ്ച്ചയായി കുടിവെള്ളക്ഷാമം രൂക്ഷമായതിനെത്തുടർന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിലിന്റെ നേതൃത്വത്തിൽ എറണാകുളം ചീഫ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ശോഭാ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാരായ പി.ഡി. രാജേഷ്, എ.ജെ. തോമസ്, മിനി ഷാജി, മരട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പർ എൻ.ബി. അശോകൻ എന്നിവർ പങ്കെടുത്തു. ചീഫ് എൻജിനീയർ വി.കെ. പ്രദീപ്, സൂപ്രണ്ടിംഗ് എൻജിനീയർ പി.എസ്.പ്രദീപ് എന്നിവരുമായി വിഷയം ചർച്ച ചെയ്യുകയും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നുള്ള ഉറപ്പിൽ ഉപരോധ സമരം അവസാനിപ്പിച്ചു.