കൊച്ചി: കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയ്ക്കെതിരെയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ, സി.കെ. മണിശങ്കർ, കെ.വി. മനോജ്, എം.എൽ. വിബി, കെ.എം. അഷറഫ് എന്നിവർ പ്രസംഗിച്ചു.
എ.പി. ലൗലി, കെ.എ. അലി അക്ബർ, എം.പി. ഉദയൻ, അജി എം.ജി., ബി. ഹരികുമാർ, ഡി. രഘുനാഥ് പനവേലി, കെ.ആർ. ബാലകൃഷ്ണൻ, പി.ആർ. സത്യൻ, പി.എ. വിനീഷ് എന്നിവർ നേതൃത്വം നൽകി.