കൊച്ചി: മഹാരാജാസ് കോളേജിലെ വിവിധ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്തത് ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്കും കോസ്റ്റ് ഷേറിംഗ് പ്രോഗ്രാമുകളായ ബി.എസ്‌സി കെമിസ്ട്രി എൺവയൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് ഓണേഴ്സ് (സെൽഫ് ഫിനാൻസിംഗ്), ബി.എസ്‌സി ഫിസിക്സ് ഇൻസ്ട്രമെന്റേഷൻ ഓണേഴ്സ് (സെൽഫ് ഫിനാൻസിംഗ്) എന്നീ പ്രോഗ്രാമുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷൻ നാളെ (16) രാവിലെ 11.30ന് നടക്കും. ഇതുവരെ കോളേജിൽ അപേക്ഷിക്കാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് https://maharajas.ac.in/ പ്രസിദ്ധീകരിച്ചിട്ടുണ്ട്.