nurses

കൊച്ചി: കേരളത്തിലെ നഴ്‌സിംഗ് സ്ഥാപങ്ങളിലെ പ്രിൻസിപ്പൽമാരുടെ സമ്മേളനം 17ന് ഹോട്ടൽ റാഡിസൺ ബ്ലൂവിൽ നടക്കും. ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 200 പ്രിൻസിപ്പൽമാർ പങ്കെടുക്കും.

ദേശീയ പ്രസിഡന്റ് പ്രൊഫ. ഡോ. റോയ് കെ. ജോർജ് അദ്ധ്യക്ഷതയിൽ രാവിലെ 10ന് ചേരുന്ന ചടങ്ങിൽ കേരളാ നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ.ഡോ. സോനാ പി.എസ് മുഖ്യാതിഥിയാകും. കേരളാ ആരോഗ്യ സർവകലാശാല നഴ്‌സിംഗ് വിഭാഗം ഡീൻ പ്രൊഫ. ഡോ. രാജീ രഘുനാഥ്, എറണാകുളം ഗവ. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ബീന എം.ആർ. തുടങ്ങിയവർ പങ്കെടുക്കും.