തൃപ്പൂണിത്തുറ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ വേണ്ടെന്നു വച്ചത് പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും നിവേദനം നൽകി. പ്രാദേശിക ഓണാഘോഷങ്ങൾ അനുവദിച്ചില്ലെങ്കിൽ ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ, പ്രിന്റിംഗ് പ്രസ്, കലാകാരന്മാർ എന്നിവരെല്ലാം പ്രതിസന്ധിയിലാകും. അതിനാൽ പ്രാദേശിക ഓണാഘോഷങ്ങൾക്ക് സർക്കാർ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എൽ.എസ്.ഡബ്‌ള്യൂ.എ.കെ തൃപ്പൂണിത്തുറ മേഖല സെക്രട്ടറി സജീവ് സാബു നിവേദനം നൽകിയത്.