തൃപ്പൂണിത്തുറ: 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പൂത്തോട്ട കെ.പി.എം ഹൈസ്കൂൾ എൻ.സി.സി കേഡറ്റുകൾ വിളംബരഘോഷയാത്ര നടത്തി. സ്കൂൾ അങ്കണത്തിൽ എൻ.സി.സി ഓഫീസറും സ്കൂൾ ഹെഡ്മാസ്റ്ററുമായ അനൂപ് സോമരാജ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. എൻ.സി.സി ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരം 100 കേഡറ്റുകൾ ത്രിവർണ പതാകയുമേന്തി മുദ്രാവാക്യങ്ങൾ ഏറ്റു ചൊല്ലി.