കൊച്ചി: ലോകത്തെ ഏറ്റവും വലിയ സാങ്കേതിക പ്രദർശനമായ ദുബായ് ജൈറ്റെക്‌സ് മേളയിൽ ഫണ്ടിംഗ് ഒരുക്കി മലയാളി സംരംഭകരുടെ ആഗോള സ്റ്റാർട്ടപ്പ് കൂട്ടായ്മായ 'വൺട്രപ്രണെർ". ജൈറ്റെക്‌സിൽ പങ്കെടുക്കുന്ന 10 സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം മുതൽ രണ്ടുകോടി രൂപ വരെ ലഭ്യമാക്കും.
ജൈറ്റെക്‌സ് മേളയിൽ പങ്കെടുക്കുന്ന ആയിരത്തോളം സംരംഭകരിൽ നിന്നാണ് 10 പേരെ തിരഞ്ഞെടുക്കുകയെന്ന് വൺട്രപ്രെണർ സഹസ്ഥാപൻ ജിമ്മി ജയിംസ് പറഞ്ഞു. ഗൾഫിൽ സ്റ്റാർട്ടപ്പ് തുടങ്ങാനും വ്യാപിപ്പിക്കാനും സഹായിക്കുന്ന കൂട്ടായ്മയിൽ 15 രാജ്യങ്ങളിലെ 1,500 സ്റ്റാർട്ടപ്പ് സ്ഥാപകർ അംഗങ്ങളാണ്. സ്റ്റാർട്ടപ്പ് സ്ഥാപകരെ ബന്ധപ്പെടുന്നതിനും ആശയങ്ങൾ അവതരിപ്പിക്കുന്നതിനു ഫണ്ടിംഗ് നേടുന്നതിനും കൂട്ടായ്മ സഹായിക്കും.