
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ വിളംബരം നടത്തി. സ്കൂൾ മൈതാനത്ത് ഇന്ത്യയുടെ ഭൂപടം തീർത്ത് വയനാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വിളംബരം നടത്തിയത്. സ്വാതന്ത്ര്യ ദിനാചരണ പോസ്റ്റുകൾക്കൊപ്പം, സേവ് വയനാട് പോസ്റ്ററുകളും, ത്രിവർണ പതാകകളുമേന്തി കുട്ടികൾ അണിനിരന്നു. പതാക നിർമ്മാണം, ക്വിസ്, ദേശഭക്തിഗാനം, പോസ്റ്റർ രചന, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളുമുണ്ടായി. മുൻ അദ്ധ്യാപകൻ ഡി. ശുഭലൻ മുഖ്യസന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ, ഹെഡ്മിസ്ട്രസ് ടി.വി. മായ, സി.എച്ച്. ജയശ്രി, ബിസ്മി ശശി, ഒ.വി.പ്രീതി എന്നിവർ സംസാരിച്ചു. കുട്ടികൾ സമാഹരിച്ച 41750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.