വൈപ്പിൻ: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വൈപ്പിൻ ഏരിയാ വളണ്ടിയർ സംഗമം എടവനക്കാട് സഹകരണബാങ്ക് ഹാളിൽ ഞാറക്കൽ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ജാവേദ് റിസ്വാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി. സജീവൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എ. സാജിത്ത്, പാലിയേറ്റീവ് നേഴ്‌സ് നിഷാന, ബിന്ദു ബെന്നി, കെ.ജെ. ആൽബി എന്നിവർ പ്രസംഗിച്ചു.