വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പുതിയതായി വാങ്ങിയ ബസ് ഹൈബി ഈഡൻ എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപയ്ക്കാണ് സ്‌കൂൾ ബസ് വാങ്ങിയത്. എടവനക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ. ഡോണോ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പി.എൻ. തങ്കരാജ്, ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അംഗം കെ.ജെ. ആൽബി, പ്രധാന അദ്ധ്യാപിക സി. രത്‌നകല, പി.ടി.എ പ്രസിഡന്റ് അബ്ദുൾ റസാക്ക് എന്നിവർ പ്രസംഗിച്ചു.