വൈപ്പിൻ: ഓണാഘോഷത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 18ന് ഞാറക്കൽ വലിയവട്ടം കായലിൽ പഴശിരാജ ബോട്ട് ക്ലബ് നടത്താനിരുന്ന ജലോത്സവം റദ്ദാക്കിയതായി ക്ലബ് പ്രസിഡന്റ് കെ.എസ്. കിഷോർകുമാർ അറിയിച്ചു. വയനാട് പ്രകൃതി ദുരന്തത്തെ തുടർന്ന് ഈ വർഷത്തെ ഓണാഘോങ്ങൾ നടത്തേണ്ടതില്ലെന്ന സംസ്ഥാന സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ജലോത്സവം റദ്ദാക്കിയത്.