മൂവാറ്റുപുഴ: ആരക്കുഴ ഗ്രാമപഞ്ചായത്തിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) നിർമ്മാണത്തിനായി എം.വി.ഐ.പി സ്ഥലം അനുവദിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ് 17840 മീറ്ററിനും 17935 മീറ്ററിനും ഇടയിൽ കനാൽ ബണ്ട് റോഡിന് വലതുവശത്തായി നിലവിലുള്ള വൃദ്ധസദനത്തിനോട് ചേർന്ന് രാമമംഗലം - തൊടുപുഴ പ്രധാന പാതയുടെ വശത്തായി നിലവിലുള്ള 9.285 ആർ സ്ഥലമാണ് അനുവദിച്ചത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പൂർണമായി ജലസേചന വകുപ്പിൽ നിലനിർത്തിക്കൊണ്ടാണ് അനുമതി നൽകിയിരിക്കുന്നത്.