കൊച്ചി: മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'മഹിളാ സാഹസ് സോൺ ഒന്ന് ' സംസ്ഥാന ക്യാമ്പ് 16, 17 തീയതികളിൽ ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടക്കും. 16ന് രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 250 ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളുമാണ് ക്യാമ്പിൽ പങ്കെടുക്കുക. നാല് മേഖലകളായാണ് ജില്ലാ ഭാരവാഹികൾക്ക് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. സംഘടനാ സംവിധാനം ശക്തമാക്കുന്നിന്റെ ഭാഗമായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് ജെബി മേത്തർ പറഞ്ഞു.