പറവൂർ: രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ബി.ജെ.പി പ്രവർത്തകർ. പുല്ലംകുളം അംബേദ്കർ പാർക്കിലെ അമർജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.ആർ. നിർമ്മൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ ബി. ജയപ്രകാശ്, രാജു മാടവന, കൗൺസിലർ ജി. ഗിരീഷ്, ജില്ലാകമ്മിറ്റി അംഗം സോമൻ ആലപ്പാട്ട്, അഡ്വ. കെ.കെ. വിവേകാനന്ദൻ, അഡ്വ. ജോയി കളത്തുങ്കൽ, ജിതിൻ നന്ദകുമാർ, സി.എം. വിവേക് തുടങ്ങിയവർ പങ്കെടുത്തു. യുവമോർച്ച പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗയാത്രയും സംഘടിപ്പിച്ചു. ചെറിയപ്പിള്ളി കവലയിൽ നിന്നാരംഭിച്ച യാത്ര ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു യുവമോർച്ച പറവൂർ മണ്ഡലം പ്രസിഡന്റ് ജിതിൻ നന്ദകുമാറിന് ദേശീയ പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. പെരുവാരം, തെക്കേ നാലുവഴി, പൊട്ടൻതെരുവ്, മുനിസിപ്പൽ കവല നമ്പൂരിയച്ചൻ ആൽ, ചേന്ദമംഗലം കവല, കരിമ്പാടം വഴി പാലിയംനടയിൽ സമാപിച്ചു.