കൊച്ചി: പെഗാസസ് ഗ്ലോബൽ ലിമിറ്റഡ് സംഘടിപ്പിച്ച 22-ാമത് മിസ് സൗത്ത് ഇന്ത്യ 2024 കിരീടം മലയാളിയായ സിന്ദ പടമാടൻ സ്വന്തമാക്കി. മലയാളിയായ ഹർഷ ഹരിദാസ് രണ്ടും തമിഴ്‌നാടിന്റെ അനുസിംഗ് മൂന്നും സ്ഥാനങ്ങൾ നേടി. വിജയികളെ മുൻ മിസ് സൗത്ത് ഇന്ത്യ വിജയി ഹർഷ ശ്രീകാന്ത്, ഡോ. ലീമ റോസ് മാർട്ടിൻ, ജെബിത അജിത്ത് എന്നിവർ കിരീടങ്ങളണിയിച്ചു. പറക്കാട്ട് ജുവൽസിലെ പ്രീതി പറക്കാട്ട് രൂപകല്പന ചെയ്ത ഒരുഗ്രാം സ്വർണത്തിൽ പൊതിഞ്ഞ കിരീടങ്ങളാണ് സമ്മാനിച്ചത്. മിസ് സൗത്ത് ഇന്ത്യ സ്ഥാപകൻ അജിത് രവി പെഗാസസ് ഫലം പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലാണ് മത്സരം അരങ്ങേറിയത്.