paravur-nagarasabha

പറവൂർ: ദേശീയപാത കടന്നുപോകുന്ന പറവൂർ നഗരസഭ പ്രദേശത്തെ റോഡുകളുടെ ശോചനീയവാസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധികൃതർ ജില്ലാകളക്ടർക്ക് നിവേദനം നൽകി. പറവൂർ പാലം മുതൽ വഴിക്കുളങ്ങര വരെയുള്ള ദേശീയപാതാ റോഡുകൾ തകർന്ന് കുണ്ടുകുഴിയുമായി കിടക്കുകയാണ്. കണ്ണൻകുളങ്ങര മുതൽ മുനിസിപ്പൽ കവല വരെ റോഡ് തകർന്നതിനോടൊപ്പം വെള്ളക്കെട്ടാണ്. റോഡിലെ തകരാറുകൾ പരിഹരിച്ച് സുരക്ഷിതമായിയാത്ര ഒരുക്കണമെന്നും പുതിയ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയങ്ങൾ പരിഹരിക്കുന്നതിന് ഈമാസം അവസാനത്തോടെ മന്ത്രിതല മീറ്റിംഗ് വിളിക്കുമെന്ന് ജില്ലാകളക്ടർ ഉറപ്പ് നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് എന്നിവരും സന്നിഹിതരായിരുന്നു.