പറവൂർ: ഓണവിപണി ലക്ഷ്യമിട്ട് കോട്ടുവള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. കളപ്പറമ്പത്ത് കെ.എം. ലാലു പാട്ടത്തിനെടുത്ത കോട്ടുവള്ളിയിലെ കൃഷിയിടത്തിലായിരുന്നു വിളവെടുപ്പ്. ഒരേക്കറോളം സ്ഥലത്ത് വെണ്ട, വഴുതന, പച്ചമുളക്, കുമ്പളം, ചുരയ്ക്ക, പാവൽ, പീച്ചിൽ, പയർ, കുക്കുമ്പർ, ബട്ടർനട്ട് എന്നിവയാണ് കൃഷി ചെയ്തത്. കഴിഞ്ഞ വർഷം ജില്ലയിലെ മികച്ച പച്ചക്കറി കർഷകനായിരുന്നു കെ.എം ലാലു. സെബാസ്റ്റ്യൻ തോമസ്, സിന്ധു നാരായണൻകുട്ടി, എൻ.ഇ. സോമസുന്ദരൻ, കെ.ജി. രാജീവ്, രാജു വാഴുവേലി, ബി.എം. അതുൽ എന്നിവർ പങ്കെടുത്തു.