പറവൂർ: വടക്കേക്കര മുറവൻതുരുത്ത് നാഗയക്ഷിയമ്മൻകാവിൽ നാളെ സമ്പൂർണ രാമായണപാരായണം നടക്കും. രാവിലെ 5ന് നിർമ്മാല്യദർശനവും ദീപപ്രോജ്വലനത്തിന് ശേഷം വന്ദനത്തോടെ പാരായണവും ആരംഭിക്കും. ഉച്ചക്ക് ഒരു മണിക്ക് പ്രസാദഊട്ട്, വൈകിട്ട് അഞ്ചിന് അഭിഷേകം. ഫലശ്രുതി സമർപ്പണം.