rajagiri

കൊച്ചി: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ് ) പുറത്തിറക്കിയ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 2024ലെ പട്ടികയിൽ കോളേജ് വിഭാഗത്തിൽ 20-ാം റാങ്ക് രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്) കരസ്ഥമാക്കി. അക്കാഡമിക മികവ്, നൂതനമായ പഠനസമ്പ്രദായം, ഗവേഷണം, വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം എന്നിവയുടെ മികവാണ് റാങ്കിലൂടെ വ്യക്തമായതെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. സാജു എം.ഡി പറഞ്ഞു. വ്യാവസായിക പ്രാധാന്യമുള്ള കോഴ്‌സുകളാണ് നൽകുന്നത്. നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് പുറമെ എം.ബി.എ, എം.സി.എ എന്നിവയിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്.