മൂവാറ്റുപുഴ: വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതിനായി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം വാഴപ്പിള്ളി വി.ആർ.എ ലൈബ്രറിയുടെ പ്രസിഡന്റ് കെ.ആർ. വിജയകുമാർ തന്റെ കുടുക്ക ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയക്ക് നൽകി ഉദ്ഘാടനം ചെയ്തു. കൂടാതെ ലൈബ്രറി വിഹിതമായി ഏഴായിരം രൂപയും നൽകി. ചടങ്ങിൽ ഉപ്പുകണ്ടും പബ്ലിക് ലൈബ്രറി സെക്രട്ടറി അശോക് കുമാർ 7613രൂപയും കെെമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ നടന്ന ലൈബ്രറി ഭാരവാഹികളുടെ മേഖലാ തലയോഗത്തിലാണ് ഫണ്ട് കൈമാറിയത്. യോഗം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. ജോഷിസ്കറിയ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി പദ്ധതികളുടെ വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് പി. അർജുനൻ, ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, എക്സിക്യുട്ടിവ് മെമ്പർമാരായ എം.എ. എൽദോസ്, ബി.എൻ. ബിജു, നേതൃസമിതി കൺവീനർമാരായ ആർ. രാജീവ്, പോൾ സി. ജേക്കബ്, ലൈബ്രറി ഭാരവാഹികളായ ടി.ആർ. ഷാജു, മാത്തുകുട്ടി വാളകം, ജയൻ മേക്കടമ്പ്, ഇമ്മാനുവൽ മീങ്കുന്നം എന്നിവർ സംസാരിച്ചു.