കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി സമർപ്പണം ശനിയാഴ്ച രാവിലെ നടക്കും. മേൽശാന്തി ശ്രീരാജ് ശാന്തിയുടെ നേതൃത്വത്തിലുള്ള പൂജകൾക്ക് ശേഷം കതിർ കറ്റകൾ മട്ടലിൽ അമ്മയ്ക്ക് സമർപ്പിക്കും. തുടർന്ന് ഭക്തജനങ്ങൾക്ക് പൂജിച്ച നിറപുത്തിരിയും പ്രസാദവും വിതരണം ചെയ്യുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ.മാധവൻ അറിയിച്ചു.