പറവൂർ: ഡോ. സുനിൽ പി. ഇളയിടം രചിച്ച ഓർമ്മകളും മനുഷ്യരും എന്ന പുസ്തകത്തിന്റെ പ്രകാശനം 17ന് വൈകിട്ട് അഞ്ചിന് പറവൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും. മന്ത്രി പി. രാജീവ് പ്രകാശനം ചെയ്യും. എസ്. ശർമ്മ, കെ.കെ. ഷാഹിന, ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.