കൊച്ചി: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ.സി.എച്ച്.എസ് ലേക്ക് ഷോർ ആശുപത്രിയുടെ സഹകരണത്തോടെ 17ന് മിനി മാരത്തൺ സംഘടിപ്പിക്കും. രാവിലെ 6.30ന് വിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ജിമ്മി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും. ഡിവിഷൻ കൗൺസിലർ സി.ഡി ബിന്ദു, ലോക്കൽ മാനേജർ സി. ക്ലമന്റീന, ഹെഡ്മിസ്ട്രസ് എം.സി. ടീന, പി .ടി എ പ്രസിഡന്റ് പി.ബി. സുധീർ എന്നിവർ നേതൃത്വം നൽകും. വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും പങ്കെടുക്കും.