മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സി.പി.ഐയിലെ ശിവാഗോ തോമസിനെ തിരഞ്ഞെടുത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ധാരണ അനുസരിച്ച് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ബെസ്റ്റിൻ ചേറ്റൂർ രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ഷിവാഗോ തോമസ് തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ ആയവന ലോക്കൽ കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്ന ശിവാഗോ ആയവന ഡിവിഷനിൽ നിന്നാണ് വിജയിച്ചത്.