ksba

മൂവാറ്റുപുഴ : കെ .എസ്. ബി .എ ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ വാർഷിക ജനറൽ ബോഡി സംസ്ഥാന ട്രഷറർ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നെറിൻ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ബി.എ സംസ്ഥാന പ്രസിഡന്റ്‌ ഇ.എസ്. ഷാജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എൻ. അനിൽ ബിശ്വാസ് സംഘടനാ റിപ്പോർട്ടിംഗും ജില്ലാ സെക്രട്ടറി മിനിബേബി പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു , സംസ്ഥാന വൈസ് പ്രസിഡന്റ് സാലി ഷിബു, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. എ.ശശി,കെ.ഇ. ബഷീർ,പി.എൻ.വേണു തുടങ്ങിയവർ സംസാരിച്ചു.