പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്ക് പോഞ്ഞാശേരി ബ്രാഞ്ചിൽ നിർമ്മിച്ച മിനി കോൺഫറൻസ് ഹാളും സൂപ്പർ മാർക്കറ്റ് ഗോഡൗണും ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് അദ്ധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി ഫോട്ടോ അനാച്ഛാദനവും പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ സമ്മാനദാനവും ബാങ്ക് മുൻ പ്രസിഡന്റ് ആർ. സുകുമാരൻ താക്കോൽദാനവും നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ആൻസി കുര്യൻ, അഡ്വ. വി വിത്താൻ, പി.എം. സലിം, പഞ്ചായത്ത് മെമ്പർമാരായ അഡ്വ. ബേസിൽ കുര്യാക്കോസ്, എ.എം. സുബൈർ, ഷംല നാസർ, കെ.ഇ. കുഞ്ഞു മുഹമ്മദ്, ബിബിൻ ഷാ, സി.പി. ഐസക്ക്, ബോർഡ് മെമ്പർ സി.എസ്. നസിറുദ്ദീൻ എന്നിവർ സംസാരിച്ചു. കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ നൈബി കുര്യൻ, കേരള അണ്ടർ 17 ഫുട്ബാൾ ടീമിൽ സെലക്ഷൻ നേടിയ മിഷാൽ ഷംസുദ്ദീൻ എന്നിവരെ അനുമോദിച്ചു.