പറവൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യജ്യോതി ഇന്ന് വരാപ്പുഴ മേഖലയിലും നാളെ പുത്തൻവേലിക്കര, മൂത്തകുന്നം മേഖലയിലും പര്യടനം നടത്തും. ഇന്നലെ തൂയിത്തറ ശാഖയിൽ നിന്ന് ആരംഭിച്ച് പതിനാല് ശാഖകളിലെ പര്യടനത്തിന് ശേഷം നീണ്ടൂർ ശാഖയിൽ സമ്മേളനത്തോടെ സമാപിച്ചു. ഇന്ന് രാവിലെ പത്തിന് വള്ളുവള്ളി നോർത്ത് ശാഖയിൽ നിന്ന് പര്യടനം ആരംഭിക്കും. 10.30ന് വള്ളുവള്ളി, 11ന് കരിങ്ങാംതുരുത്ത്, 11.45ന് കൊങ്ങോർപ്പിള്ളി, 12.15ന് മുട്ടിനകം, 12.45ന് തുണ്ടത്തുംകടവ്, 1.15ന് വരാപ്പുഴ, 2.15ന് മഞ്ഞുമ്മൽ, 2.45ന് ഏലൂർ സൗത്ത്, 3.15ന് ഏലൂർ നോർത്ത്, 3.45ന് തിരുവാല്ലൂർ, 4.30ന് നീറിക്കോട്, 5.15ന് കൊടുവഴങ്ങ ശാഖയിൽ സമ്മേളനത്തോടെ സമാപിക്കും. നാളെ രാവിലെ പത്തിന് പുത്തൻവേലിക്കര മേഖലയിലെ ഇളന്തിക്കര ശാഖയിൽ നിന്ന് പര്യടനം ആരംഭിക്കും. 10.30ന് പുത്തൻവേലിക്കര, 11ന് മാനാഞ്ചേരി, 11.15ന് പുലിയൻതുരുത്ത്, 11.45ന് തുരുത്തൂർ, 12ന് വെള്ളോട്ടുപുറം - തുരുത്തിപ്പുറം, 12.30ന് ഗോതുരുത്ത്, 1ന് ഈസ്റ്റ് മടപ്ളാതുരുത്ത്, 1.30ന് മാല്യങ്കര, 2.30ന് സത്താർ ഐലന്റ്, 3ന് ചെട്ടിക്കാട്, 3.30ന് കൊട്ടുവള്ളിക്കാട്, 3.45ന് കൊട്ടുവള്ളിക്കാട് ഈസ്റ്റ്, 4ന് മൂത്തകുന്നം, 4.30ന് വാവക്കാട്, 5ന് പാല്യത്തുരുത്ത്, 5.30ന് വെസ്റ്റ് മടപ്ളാതുരുത്ത് ശാഖയിൽ സമ്മേളനത്തോടെ സമാപിക്കും. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.ബി. സുഭാഷ്, വി.എൻ. നാഗേഷ്, കണ്ണൻ കൂട്ടുകാട്, വനിതാസംഘം യൂണിയൻ സെക്രട്ടറി ബിന്ദു ബോസ്, എം.എഫ്.ഐ കോഓഡിനേറ്റർ ജോഷി പല്ലേക്കാട്ട്, സൈബർസേന യൂണിയൻ ചെയർമാൻ സുധീഷ് വള്ളുവള്ളി, യൂത്ത്മൂവ്മെന്റ് കമ്മിറ്റി അംഗം ജിനീഷ് പറവൂത്തറ എന്നിവർ ഇന്നലെ പര്യടനത്തെ അനുഗമിച്ചു.