കിഴക്കമ്പലം: കുന്നത്തുനാട്ടിൽ നടപ്പാക്കുന്ന വിദ്യാജ്യോതി സ്ലേറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിയ ജപ്പാനീസ് വിദ്യാർത്ഥികളും സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായി സംവാദം നടന്നു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടവുകോട് ബ്ളോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ഹെഡ്മിസ്ട്രസ് അജി, സ്ലേറ്റ് ഡെപ്യൂട്ടി ഡയറക്ടർ സോന തോമസ് എന്നിവർ പങ്കെടുത്തു.