kurbana

കൊച്ചി: എറണാകുളം അങ്കമാലി മേജർ അതിരൂപതയിലെ മുഴുവൻ സ്ഥാപനങ്ങളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്നാവശ്യപ്പെട്ട് മേജർ അതിരൂപത വിശ്വാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന വിളംബര ജാഥകൾ ഇന്ന് ആരംഭിക്കും. രാവിലെ 7.30 ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പോൾസൺ കുടിയിരിപ്പിൽ നയിക്കുന്ന ജാഥയും ചേർത്തല മരൂത്തൂർവട്ടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നിന്ന് ജോസ് അറയ്ക്കത്താഴം നയിക്കുന്ന ജാഥയും ആരംഭിക്കും. വൈകിട്ട് അഞ്ചിന് സഭാ ആസ്ഥാനമായ എറണാകുളം സെന്റ് മേരീസ് കത്തിഡ്രൽ ബസിലീക്ക പള്ളിയിൽ സംഗമിക്കുമെന്ന് വിശ്വാസി കൂട്ടായ്മ ജനറൽ കൺവീനർ ഡോ. എം.പി. ജോർജ് അറിയിച്ചു.