പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആലങ്ങാട് കൊടുവഴങ്ങ കൊട്ടുപുരയ്ക്കൽ ശ്രീജിത്തിന് (ബേബി - 29) 35വർഷം കഠിനതടവും 25,000 രൂപ പിഴയും പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരു വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം. 2021 നവംബർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിലാണ് സംഭവം.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ യുവാവെത്തിയായിരുന്നു പീഡനം. ബിനാനിപുരം പൊലീസ് ഇൻസ്പെക്ടറായിരുന്ന വി.ആർ. സുനിലാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.