radha-

പറവൂർ: കെ.എസ്.ആർ.ടി.സി ബസിൽ മോഷണം നടത്തിയ തമിഴ്നാട് കോയമ്പത്തൂർ രാജപാളയം തിരുമഗര കോളനിയിൽ രാധയെ (ഗായത്രി - 40) ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പത്തിന് പറവൂരിൽ നിന്ന് ആലുവയ്ക്ക് യാത്ര ചെയ്തിരുന്ന സ്ത്രീയുടെ ബാഗിൽ നിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിക്കുകയായിരുന്നു. കോതമംഗലം, വടക്കാഞ്ചേരി സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ട്.