ആലുവ: മയക്കുമരുന്ന് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് സംഘടിപ്പിച്ച ശില്പശാല റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് കേസുകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് എസ്.പി പറഞ്ഞു. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.പി. ഷംസ് അദ്ധ്യക്ഷനായി. അഡീഷണൽ എസ്.പി എം. കൃഷ്ണൻ, ഡിവൈ.എസ്.പി വി.എസ്. നവാസ് തുടങ്ങിയവർ പ്രസംഗിച്ചു. എസ്.പി ജോസഫ് സാജു നേതൃത്വം നൽകി.