dharma

പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്നുവരുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. പൊതു വിഭാഗത്തിൽ അഭിഷേക് ശിവൻ (തൊടാപ്പറമ്പ് ) ഒന്നാം സ്ഥാനവും നിതിൽ കൃഷ്ണ (വാഴക്കുളം )രണ്ടാം സ്ഥാനവും രേണുക ചന്ദ്രൻ (കൂവപ്പടി ) മൂന്നാം സ്ഥാനവും നേടി. 15 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഉത്തര. എസ്. സുജിത്ത് ( ബി.എച്ച്.എസ്.എസ് കാലടി) ഒന്നാം സ്ഥാനവും ഇ.എസ്. അദ്രിനാഥ് (വ്യാസ വിദ്യാനികേതൻ) രണ്ടാം സ്ഥാനവും ഉമേഷ് എസ്. സുജിത് ( ബി.എച്ച്.എസ്.എസ് കാലടി) മൂന്നാം സ്ഥാനവും നേടി. പി.കെ. രാജീവ് പ്രശ്നോത്തരി മത്സരത്തിന് നേതൃത്വം നല്കി.