കൊച്ചി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് ജില്ലയിൽ വിപുലമായ ക്രമീകരണങ്ങൾ. ഇന്ന് രാവിലെ 9ന് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ വ്യവസായ മന്ത്രി പി. രാജീവ് ദേശീയ പതാക ഉയർത്തും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സംബന്ധിക്കും. പാതക ഉയർത്തലിനു ശേഷം നടക്കുന്ന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിക്കും.
ടീം പൊറ്റക്കുഴി വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്വാതന്ത്ര്യദിനാഘോഷവും അവാർഡ് വിതരണവും ഇന്ന് പുതിയ റോഡ് ടി.പി ജംഗ്ഷനിൽ രാവിലെ 9ന് നടക്കും. വാട്സ് ആപ്പ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജോർജ് വിക്ടർ പതാക ഉയർത്തും.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ രാവിലെ ഒൻപതിന് കാലടി മുഖ്യ ക്യാമ്പസിലുളള ഭരണനിർവ്വഹണ കേന്ദ്രത്തിന് മുമ്പിൽ നടക്കും. പ്രൊഫസർ - ഇൻ - ചാർജ്ജ് ഒഫ് എക്‌സാമിനേഷൻസ് ഡോ. വി. ലിസി മാത്യു ദേശീയ പതാക ഉയർത്തും.
കൊച്ചി കപ്പൽശാലാ ആസ്ഥാനത്ത് സി.എം.ഡി മധു.എസ്. നായർ ദേശീയ പതാക ഉയർത്തും. രാവിലെ എട്ടിനാണ് പരിപാടി.
കൊച്ചി തുറമുഖ ആസ്ഥാനത്ത് രാവിലെ എട്ടിന് ചെയർപേഴ്‌സൺ ബി. കാശി വിശ്വനാഥൻ പതാക ഉയർത്തും.