y

തൃപ്പൂണിത്തുറ: കാപ്പ ലംഘിച്ച പ്രതി പിടിയിൽ. ഇരുമ്പനം എ.കെ.ജി നഗറിൽ ഒഴക്കനാട്ട് ശരത്കുമാറിനെ (29) യാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, വധശ്രമം, അടിപിടി തുടങ്ങിയ 10 ഓളം കേസുകളിലെ പ്രതിയായ ശരത്കുമാറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഒരു വർഷത്തേക്ക് കാപ്പ പ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ വീണ്ടും ജില്ലയിൽ പ്രവേശിച്ച് കുറ്റകൃത്യം നടത്തി. ഹിൽപാലസ് എസ്.ഐ കെ.അനിലയുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ ബൈജു, പോൾമൈക്കിൾ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.