y

തൃപ്പൂണിത്തുറ: മാർക്കറ്റ് ജംഗ്ഷനിലെ സി.എസ്.ബി ബാങ്കിൽ മുക്കു പണ്ടം പണയം വയ്ക്കാൻ ശ്രമിച്ച രണ്ടു പേരെ ഹിൽപാലസ് പൊലീസ് അറസ്റ്റു ചെയ്തു. സ്വർണം എന്ന വ്യാജേന 96.3 ഗ്രാം തൂക്കം വരുന്ന മുക്കു പണ്ടം പണയംവച്ച് 5,08,800 രൂപ കൈവശപ്പെടുത്താൻ ശ്രമിച്ച വൈക്കം തലയോലപ്പറമ്പ് മിഠായിക്കുന്ന് കരയിൽ പരുമേൽ സൗമ്യ (38), മരട് ബി.ടി.സി റോഡിൽ മിഥിലയിൽ മനോജ് (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.