y
ഭാരതീയ ജനതാ പാർട്ടി ആമ്പല്ലൂർ പഞ്ചായത്ത് കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂർ: ഭാരതീയ ജനതാ പാർട്ടി ആമ്പല്ലൂർ പഞ്ചായത്ത് കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഐ.എഫ്.എസ് സെലക്ഷൻ നേടിയ ഗോകുൽ കൃഷ്ണ, എം.ജി.യൂണിവേഴ്സിറ്റി ബി.എ സോഷ്യോളജിയിൽ റാങ്ക് നേടിയ അതുല്യ ഉണ്ണിക്കൃഷ്ണൻ, പ്ലസ്ടുവിന് ഫുൾ എപ്ലസ് നേടിയ ഗൗരി.എസ്, എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ ദേവനന്ദ, പി.എസ്. മീനാക്ഷി എന്നിവരെആദരിച്ചു, ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ, ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് എൻ.എം.സുരേഷ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വേണുഗോപാൽ, നേതാക്കളായ അംബികാ ചന്ദ്രൻ, ടി.കെ. പ്രശാന്ത്, വിജയൻ കീഴേത്ത്, സുഷമ എന്നിവർ സംസാരിച്ചു.